Flash News

മെയിന്‍ കാംഫ് വീണ്ടും വിപണിയില്‍

മെയിന്‍ കാംഫ് വീണ്ടും വിപണിയില്‍
X
[caption id="attachment_37348" align="alignnone" width="1012"]BERLIN, GERMANY - DECEMBER 15:  A 1941 edition of Adolf Hitler's മെയിന്‍ കാംഫിന്റെ പഴയ കോപ്പികളിലൊന്ന്[/caption]

ബെര്‍ലിന്‍: ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ പുതിയ കോപ്പികള്‍ ജര്‍മന്‍ വിപണിയിലിറങ്ങി. ജൂത സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടയിലാണ്, ഹിറ്റലര്‍ മരിച്ച് 70 വര്‍ഷത്തിനു ശേഷം ആദ്യമായി മെയിന്‍ കാംഫ് ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കുന്നത്. മ്യൂണിക്കിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററിയാണ് പ്രസാധകര്‍. 59 യൂറോയാണ് വില. ഹിറ്റ്‌ലറുടെ ചിന്തകള്‍ക്കും എഴുത്തിനെയും പുതിയ കാലത്ത്് അപനിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നത് എന്നാണ് പ്രസാധകരുടെ പക്ഷം. പുസ്‌കത്തിന്റെ ഇത്തരമൊരു പതിപ്പ്് രാജ്യമെമ്പാടും പാഠ്യവിഷയമാക്കേണ്ടതുണ്ടെന്ന്് ജര്‍മനിയുടെ വിദ്യാഭ്യാസ മന്ത്രി ജോഹന്ന വാന്‍ക അഭിപ്രായപ്പെട്ടിരുന്നു. ഹിറ്റ്‌ലറുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് അവര്‍ വിശദീകരിച്ചത്. അതേസമയം വിദ്വേഷം പരത്തുന്ന ഇത്തരമൊരു പുസ്തകം വീണ്ടും പ്രചരിപ്പിക്കേണ്ട എന്നാണ് ജൂതരുടെ നിലപാട്.1925ലാണ് മെയിന്‍ കാംഫിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.  ജൂതവിദ്വേഷത്തിന്റെയും അധിനിവേശ രാഷ്ട്രീയത്തിന്റെയും ആശയങ്ങള്‍ അടങ്ങിയ മെയിന്‍ കാംഫ് നാസിസത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണമായാണ് അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it