മെത്രാന്‍ കായല്‍ നികത്തിയത് അന്വേഷിക്കും: വി എസ് സുനില്‍കുമാര്‍

തൃശൂര്‍: മെത്രാന്‍ കായല്‍ നികത്തിയത് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും എല്‍ഡിഎഫ് ഉന്നയിച്ചത് വെറും രാഷ്ട്രീയ ആരോപണമല്ലെന്ന് തെളിയിക്കുമെന്നും നിയുക്തമന്ത്രി വി എസ് സുനില്‍കുമാര്‍. അന്തിക്കാട്ടെ ചടയന്‍മുറി സ്മാരക മന്ദിരത്തിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍.
അഴിമതിക്കെതിരായ പോരാട്ടം തുടരും. ബാര്‍, പാമോലിന്‍ അഴിമതി കേസുകളുമായി മുന്നോട്ടുപോവും. പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും ജനകീയ രീതിയില്‍ കാര്‍ഷിക സംസ്‌കാരം നടപ്പാക്കുന്നതോടെ കൃഷിയിലൂടെയുള്ള വികസനം സാധ്യമാക്കുകയും ഭൂമാഫിയകള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഇരുപത്തഞ്ച് വര്‍ഷക്കാലത്തെ തൃശൂരിന്റെ വികസന മുരടിപ്പ് മാറ്റിയെടുക്കും. കുടിവെള്ളത്തിനും മാലിന്യ സംസ്‌കരണത്തിനും മുന്‍തൂക്കം നല്‍കുന്നതോടൊപ്പം ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളുടെ സമഗ്ര വികസനത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പദ്ധതികള്‍ കൊണ്ടുവരുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. അമ്മ പ്രേമാവതിയെ സന്ദര്‍ശിച്ച ശേഷം ആത്മസുഹൃത്തായിരുന്ന വി കെ മോഹനന്റെ ശവകുടീരത്തില്‍ വിപ്ലവ അഭിവാദ്യമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it