kasaragod local

മെഡിക്കല്‍ സീറ്റ്; തട്ടിപ്പ്പ്രതിയെ മംഗളൂരുവിലെത്തിച്ച് തെളിവെടുത്തു

കാഞ്ഞങ്ങാട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 30 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മംഗളൂരുവില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. വെള്ളരിക്കുണ്ട് സ്വദേശി ഷൈജു (26)വിനെയും കൂട്ടിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ്, സിഐ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തില്‍ മംഗളൂരുവിലെ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തിയത്.മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഷൈജുവും ഒടയംചാല്‍, മാലക്കല്ല് സ്വദേശികളായ സെബിന്‍ തോമസ്(21), വിജേഷ് (23) എന്നിവര്‍ ചേര്‍ന്ന് കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളിലെ നിരവധി പേരെ വഞ്ചിച്ച് 30 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ഇതേ തുടര്‍ന്ന് മൂവരും ഒളിവില്‍ പോവുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്.
ഇതിനിടയില്‍ പ്രതികള്‍ തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുഖ്യപ്രതി ഷൈജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയാണ് മംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു പ്രതി നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കോടന്‍ സജീഷ് ഇപ്പോഴും ഒളിവിലാണ്.
Next Story

RELATED STORIES

Share it