മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം- വി എസ് ശിവകുമാര്‍

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരം ലഭ്യമായിട്ടും പുതിയ മെഡിക്കല്‍ കോളജ് വേണ്ടെന്നുവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
അംഗീകാരം ലഭിച്ച 100 സീറ്റുകളില്‍ ഇക്കൊല്ലം അഡ്മിഷന്‍ നടത്താമെന്ന് നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തലസ്ഥാനജില്ലയോടുള്ള അവഗണനയാണ്. അഡ്മിഷനുവേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍ക്ക് 25,000 രൂപ വാര്‍ഷികഫീസില്‍ എംബിബിഎസിന് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ സര്‍ക്കാര്‍ നഷ്ടപ്പടുത്തുന്നതെന്നും ഇത് കുട്ടികളോടുള്ള ക്രൂരതയാണെന്നും ശിവകുമാര്‍ പറഞ്ഞു. നിരവധി കടമ്പകള്‍ കടന്ന് നേടിയെടുത്ത അംഗീകാരം നഷ്ടപ്പെടുത്തുന്ന നടപടിയില്‍നിന്നു സംസ്ഥാനസര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it