മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത് ധാരണയില്ലാതെ: മന്ത്രി ശൈലജ

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനം നടത്തിയത് യാതൊരു ധാരണയുമില്ലാതെയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജ് അനുവദിക്കണമെങ്കില്‍ അതനുസരിച്ചുള്ള പശ്ചാത്തല സൗകര്യവും ജീവനക്കാരും വേണം. ഇതൊന്നുമില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനം നടത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it