kozhikode local

മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എസി സ്ഥാപിക്കുന്നത് വിവാദത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ 13 ലക്ഷം രൂപ മുടക്കി എസി സ്ഥാപിക്കുന്നത് വിവാദമാവുന്നു. നിരീക്ഷണ വാര്‍ഡുകള്‍ ഒഴികെയുള്ള ഭാഗങ്ങളാണ് ശീതീകരിക്കുന്നത്. എസി സ്ഥാപിക്കുന്നതിനാല്‍ അത്യാഹിത വിഭാഗം ഒപിയിലേക്ക് മാറ്റിയിരിക്കുകയാണ്. 15 ദിവസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നാണ് അറിയുന്നത്.
അതേ സമയം മെഡിക്കല്‍ കോളജ് മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി യുപിഎ സര്‍ക്കാര്‍ അനുവദിച്ച 150 കോടി രൂപയുടെ പദ്ധതി പ്രകാരം പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് തുടങ്ങിയാല്‍ നിലവിലുള്ളതിന്റെ പ്രസക്തി ഇല്ലാതാവും.
അതുകൊണ്ട് തന്നെ തിടുക്കത്തില്‍ നിലവിലുള്ള കാഷ്വാലിറ്റിയില്‍ എന്തിനാണ് എസി സ്ഥാപിക്കുന്നത്തെന്ന് പരക്കെ ചോദ്യമുയരുന്നു. ചുടുകൊണ്ട് പല ഉപകരണങ്ങളും നശിക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്രയും കാലം ചൂടേറ്റ ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി ഉപയോഗിച്ചൂ കൂടെയെന്നു ജീവനക്കാരും നാട്ടുകാരും അഭിപ്രായപ്പെടുന്നു.
പുതിയ കാഷ്വാലിറ്റി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്നിരിക്കെ 13 ലക്ഷം രൂപ മുടക്കി ഇപ്പോള്‍ നടക്കുന്ന എസി സ്ഥാപിക്കുന്നതിനു പിന്നില്‍ ദുരൂഹതയുള്ളതായി ആക്ഷേപമുയരുന്നു.
Next Story

RELATED STORIES

Share it