kozhikode local

മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണം തുടങ്ങി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആസ്ഥാനമായി സ്ഥാപിക്കുന്ന കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങി. ചെസ്റ്റ് ആശുപത്രിക്കു സമീപമാണ് കാന്‍സര്‍ സെന്റര്‍ നിര്‍മാണം തുടങ്ങിയത്. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. എം കെ രാഘവന്‍ എംപി മുഖേന നല്‍കിയ പ്രോജക്ട് പ്രകാരം 44.5 കോടിയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ ആദ്യഘട്ടമായി 256 കോടിയാണ് അനുവദിച്ചത്.
18 കോടി ചെലവിലാണ് കെട്ടിടം നിര്‍മാണം. നാലു കോടി യുടെ സ്‌പെക്ട് ഗാമ കാമറയും ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നുണ്ട്. മുന്‍ഭാഗത്ത് രണ്ടു നിലകളും പിറകില്‍ മൂന്നു നിലകളും വരുന്ന തരത്തിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന.
അര്‍ബുദ രോഗനിര്‍ണയത്തിനു തുടര്‍ ചികില്‍സയ്ക്കും ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ താഴെ നിലയിലാണ് സ്ഥാപിക്കുക. ഇതിനായി ഒന്നര മീറ്റര്‍ കനത്തിലുള്ള ചുമരാണ് നിര്‍മിക്കുക. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികള്‍ ചികില്‍സ തേടുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. വിദഗ്ധ ചികില്‍സകള്‍ ഒരു കുടക്കീഴില്‍ ഒരുക്കി ഇവിടെ കാന്‍സര്‍ സെന്റര്‍ നിര്‍മിക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് നടപ്പാകാന്‍ പോകുന്നത്.
Next Story

RELATED STORIES

Share it