Sports

മെഡലിലേക്ക് ഉന്നംവച്ച് അപൂര്‍വി ചന്ദേല

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ വനിതകളുടെ ഷൂട്ടിങില്‍ ഇന്ത്യക്കായി മെഡല്‍ കൊയ്യാമെന്ന പ്രതീക്ഷയിലാണ് യുവ സെന്‍സേഷന്‍ അപൂര്‍വി ചന്ദേല. ഇന്ത്യന്‍ വനിതാ ഷൂട്ടിങിലെ പുത്തന്‍ താരോദയമാണ് 23കാരി. രണ്ടു വര്‍ഷം മുമ്പ് ചന്ദേലയെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ താരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
2012ല്‍ ദേശീയ സീനിയര്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ചന്ദേല വരവറിയിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെക്കോഡ് സ്‌കോറുമായി താരം ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചു.
ഇത്തവണ റിയോ ഒളിംപിക്‌സിന് ഇന്ത്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയത് ചന്ദേലയാണ്. കഴിഞ്ഞ വര്‍ഷം കൊറിയയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെങ്കലം കരസ്ഥമാക്കിയാണ് താരം ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. റിയോ ഒളിംപിക്‌സിനെക്കുറിച്ചും കരിയറിനെക്കുറിച്ചും ജയ്പൂര്‍ സ്വദേശി കൂടിയായ ചന്ദേല മനസ്സ്തുറക്കുന്നു.
? നിങ്ങളുടെ കരിയറിലെ കന്നി ഒളിംപിക്‌സാണ് റിയേയിലേത്. സമ്മര്‍ദ്ദമുണ്ടോ
എനിക്ക് സമ്മര്‍ദ്ദമുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതിനോടൊപ്പം ആവേശവുമുണ്ട്.
? കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ രാജ്യം നിങ്ങളില്‍
നിന്നു മെഡ ല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നില്ലേ
സമ്മര്‍ദ്ദം അല്ലാതെ തന്നെയുണ്ടാവും. ഒളിംപിക്‌സിനു മുമ്പ് മല്‍സരിച്ച പല ചാംപ്യന്‍ഷിപ്പുകളിലും എനിക്ക് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. ഇതു മറികടന്നാണ് ഞാന്‍ മെഡല്‍ നേടിയത്.
? എങ്ങനെയാണ് ഷൂട്ടിങിലേക്കു വരുന്നത്
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര ഇന്ത്യക്കായി ഷൂട്ടിങില്‍ സ്വര്‍ണമണിഞ്ഞതോടെയാണ് ഞാന്‍ ഷൂട്ടിങിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ത്. അതിനു ശേഷമാണ് ഞാന്‍ ഷൂട്ടിങ് പഠിക്കാന്‍ ആരംഭിച്ചത്.
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡലാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം.
? ഷൂട്ടിങിലേക്ക് വന്നപ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് നേരിട്ടത്. ആരൊക്കെയാണ് പിന്തുണച്ചത്
എന്റെ മാതാപിതാക്കള്‍ വളരെയധികം പിന്തുണയാണ് ന ല്‍കിയത്. എന്റെ കഴിവില്‍ വിശ്വസിക്കാന്‍ ഉപദേശിച്ചതും അവരാണ്.
ഷൂട്ടിങ് കരിയറായി തിരഞ്ഞെടുക്കുന്നതിനുമുമ്പ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റാവാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന ത്. എന്നാല്‍ ഏതെങ്കിലുമൊരു കായികരംഗത്തേക്ക് വരണമെന്ന് മാതാപിതാക്കള്‍ ഉപദേശിക്കുകയായിരുന്നു.
? ഷൂട്ടിങില്‍ മാനസികമായി എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തുന്നത്
മാനസികമായി കരുത്ത് നേടുന്നതിനു ദിവസേന ഞാന്‍ ധ്യാനവും യോഗയും മറ്റു വ്യായാമങ്ങളും ചെയ്യാറുണ്ട്.
Next Story

RELATED STORIES

Share it