മെക്‌സിക്കോ ജയിലില്‍ സംഘര്‍ഷം: 52 മരണം

മെക്‌സിക്കോ സിറ്റി: വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ മോണ്ടെറെയില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ തടവുപുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു.
തൊട്ടടുത്തുള്ള മറ്റൊരു ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. സെതാസും മറ്റു വിമത വിഭാഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സര്‍ക്കാര്‍വക്താവ് ജെയിം രോഡ്രിഗസ് അറിയിച്ചു.
ജയിലിനുള്ളില്‍ തടവുപുള്ളികള്‍ തീവയ്പും നടത്തിയിട്ടുണ്ട്. അതേസമയം, സംഘര്‍ഷവിവരം അറിഞ്ഞെത്തിയ തടവുപുള്ളികളുടെ ബന്ധുക്കള്‍ ജയിലിന്റെ ഗേറ്റിനടുത്തെത്തി പോലിസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിയുകയും ജയിലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്ഥയ്ക്ക് ആക്കം കൂട്ടി.
അളവിലധികം തടവുപുള്ളികളെ പാര്‍പ്പിക്കുന്ന മെക്‌സിക്കോയിലെ ജയിലുകളില്‍ സംഘര്‍ഷം പതിവാണ്.
Next Story

RELATED STORIES

Share it