മെക്‌സിക്കോ കടലിടുക്കിലെ എണ്ണച്ചോര്‍ച്ച; ബ്രിട്ടിഷ് പെട്രോളിയം 2000കോടി ഡോളര്‍ നല്‍കണം

വാഷിങ്ടണ്‍: 2010ലെ മെക്‌സിക്കോ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചക്കേസില്‍ 2000കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് കരാര്‍ നടപ്പാക്കാന്‍ ബ്രിട്ടിഷ് പെട്രോളിയത്തിന് (ബിപി) യുഎസിലെ ലൂസിയാന ഫെഡറല്‍ കോടതി അന്തിമാനുമതി നല്‍കി. പാരിസ്ഥിതികപ്രശ്‌നവുമായി ബന്ധപ്പെട്ട് യുഎസില്‍ ഈടാക്കുന്ന ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുകയാണിത്. ടെക്‌സസ്, മിസ്സിസ്സിപ്പി, അലബമ, ഫ്‌ളോറിഡ, ലൂസിയാന എന്നീ യുഎസ് സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ക്കു കാരണമായ എണ്ണച്ചോര്‍ച്ച സമീപകാലത്തുണ്ടായ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നായാണു വിലയിരുത്തപ്പെടുന്നത്. ലൂസിയാന തീരത്തെ ചതുപ്പുനിലങ്ങള്‍ എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്നു നശിച്ചിരുന്നു.
എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്ന് കടലിലും തീരത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ ചെലവാക്കിയ തുക നഷ്ടപരിഹാരത്തില്‍ നിന്ന് ഈടാക്കും. ഇനിയുള്ള പുനരുദ്ധാരണപ്രവൃത്തികള്‍ക്കും ദുരന്തത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാര ഇനത്തിലും ഈ തുക വിനിയോഗിക്കും.
Next Story

RELATED STORIES

Share it