മെക്‌സിക്കോ ഓപണ്‍: മനു-സുമീത് സഖ്യത്തിന് കന്നിക്കിരീടം

മെക്‌സിക്കോ സിറ്റി: ഇന്ത്യയുടെ മനു അത്രി-ബി സുമീത് റെഡ്ഡി സഖ്യത്തിനു മെക്‌സിക്കോ ഓപണ്‍ ഗ്രാന്റ്പ്രി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സ് കിരീടം.
ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ബോദിന്‍ ഇസ്സാര-നിപിഫോന്‍ ജോടിയെയാണ് ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോ ര്‍: 22-20, 21-18.
മൂന്നാം സീഡുകളായ മനു-സുമീത് ജോടി ഇതാദ്യമായാണ് ഒരു ഗ്രാന്റ്പ്രി ടൂര്‍ണമെ ന്റില്‍ വെന്നിക്കൊടി പാറിക്കുന്നത്.
Next Story

RELATED STORIES

Share it