മെക്‌സിക്കന്‍ അഭയാര്‍ഥികള്‍ യുഎസ് വിടുന്നു

മെക്‌സിക്കോ സിറ്റി: യുഎസിലേക്കു കുടിയേറുന്ന അഭയാര്‍ഥികള്‍ സ്വദേശത്തേക്കു തിരിച്ചുപോവുന്നത് വര്‍ധിച്ചതായി പഠനം. യുഎസില്‍ താമസിച്ചുവന്ന 10ലക്ഷത്തിലധികം മെക്‌സിക്കന്‍ അഭയാര്‍ഥികള്‍ 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നാട്ടില്‍ തിരിച്ചെത്തിയതായാണ് വിവരം.
ഇതില്‍ യുഎസില്‍ ജനിച്ച കുട്ടികളും ഉള്‍പ്പെടും. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് പുതിയ വിവരമുള്ളത്. ഇതേ കാലയളവില്‍ 87,000ഓളം മെക്‌സിക്കോക്കാര്‍ മാത്രമാണ് യുഎസിലേക്കു പോയിട്ടുള്ളത്. കണക്കനുസരിച്ച് 1,40,000 അഭയാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
വ്യാവസായിക-നിര്‍മാണ മേഖലകളിലായിരുന്നു കുടിയേറ്റക്കാര്‍ പ്രധാനമായും തൊഴില്‍ കണ്ടെത്തിയിരുന്നത്. 2009ലെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും യുഎസ് കരകയറാത്തതാണ് അഭയാര്‍ഥികളെ തിരിച്ചുപോവാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുഎസ് അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കിയതും അനധികൃതകുടിയേറ്റത്തിനു തിരിച്ചടിയായി. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.
Next Story

RELATED STORIES

Share it