മൃണാളിനി സാരാഭായ് അന്തരിച്ചു

അഹ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ്(97) അന്തരിച്ചു. അഹ്മദാബാദിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ ഭാര്യയാണ്.
പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടംഗവും സ്വാതന്ത്ര്യസമരസേനാനിയുമായ അമ്മു സ്വാമിനാഥന്റെയും അഭിഭാഷകനായ സ്വാമിനാഥന്റെയും മകളായി 1918 മെയ് 11നായിരുന്നു മൃണാളിനിയുടെ ജനനം. പരിസ്ഥിതി വിദ്യാഭ്യാസകേന്ദ്രം സ്ഥാപകന്‍ കാര്‍ത്തികേയ, പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ് എന്നിവരാണ് മക്കള്‍. സ്വാതന്ത്ര്യസമര നായികയും ഐഎന്‍എ നേതാവുമായ ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
ചെന്നൈയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്‍ക്കത്ത ശാന്തിനികേതന്‍, അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്‌സ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1965ല്‍ പത്മശ്രീയും 1992ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം മൃണാളിനിയെ ആദരിച്ചു. 300ല്‍ പരം നൃത്തനാടകങ്ങള്‍ക്ക് അവര്‍ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്. 1948ല്‍ അഹ്മദാബാദില്‍ നൃത്തനാടക-സംഗീത അക്കാദമിയായ 'ദര്‍പ്പണ' സ്ഥാപിച്ചു. വിദേശരാജ്യങ്ങളില്‍നിന്നടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഗാന്ധിനഗറില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it