Flash News

മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോഡി അനുശോചിക്കാത്തത് അപമാനകരം: മല്ലികാ സാരാഭായി

മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോഡി അനുശോചിക്കാത്തത് അപമാനകരം: മല്ലികാ സാരാഭായി
X
_MALLIKA_

[related]

ന്യൂഡല്‍ഹി:വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയില്ല. തന്റെ മാതാവിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് മോഡി ഒരു വാക്കു പോലും പറഞ്ഞില്ലെന്ന് മകളും നര്‍ത്തകിയും  സാമൂഹിക പ്രവര്‍ത്തകയുമായ  മല്ലികാ സാരാഭായി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മല്ലികാ മോഡിക്കെതിരേ ആഞ്ഞടിച്ചത്.

മല്ലികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്മഭൂഷണ്‍ അടക്കം നിരവധി ലോക പുരസ്‌കാരങ്ങള്‍ നേടിയ രാജ്യത്തിലെ ഏവരും ആധരിക്കുന്ന നര്‍ത്തകിയായ മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോഡി ഒരു അനുശോചനം രേഖപ്പെടുത്താത് അപമാനകരമായ സംഭവമാണ്-.
രാജ്യത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിന് 60 വര്‍ഷക്കാലം പ്രയ്തിനിച്ച സ്ത്രീയാണ് മൃണാളിനി സാരാഭായ്.  ലോകത്തിന് ഇന്ത്യന്‍ സംസ്‌കാരം കാണിച്ചു കൊടുത്തത് തന്റെ മാതാവാണ്. നിങ്ങളെക്കുറിച്ച് നാണമാവുന്നു. താങ്കളുടെ മാനസിക നിലവാരം മനസ്സിലാവുന്നു. എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി താങ്കള്‍ എന്റെ രാഷ്ട്രീയത്തെയും ഞാന്‍ നിങ്ങളുടെ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നു. അതിന്റെ പ്രതികാരമാണ് താങ്ങള്‍ കാണിക്കുന്നത്. താങ്കള്‍ മൃണാളിനി സാരാഭായ് രാജ്യത്തിന് നല്‍കിയ സംഭാവന എന്തെന്ന് ആദ്യം മനസ്സിലാക്കണമെന്നും മല്ലികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മല്ലികാ സാരാഭായ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെതിരായി മല്ലികയുടെ നൃത്താധ്യാപനത്തിന്റെ പേരില്‍ മനുഷ്യകടത്ത് നടത്തുന്നുവെന്നാരോപിച്ച് ഗുജാറത്ത് സര്‍ക്കാര്‍ മല്ലികയ്‌ക്കെതിരേ കേസ്സെടുത്തിരുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ആരു മരിച്ചാലും ട്വിറ്ററില്‍ അനുശോചനം നടത്തുന്ന മോഡി രാജ്യത്തെ വിഖ്യാത നര്‍ത്തകി മരിച്ചിട്ട് അനുശോചനമറിയാക്കാത്തത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മൃണാളിനി സാരാഭായ്(97) അന്തരിച്ചത്.
Next Story

RELATED STORIES

Share it