മൃഗശാലയിലകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ ഗറില്ലയെ കൊന്നു

കാന്‍ബറ: ആസ്‌ത്രേലിയയിലെ മൃഗശാലയില്‍ മൂന്നു വയസ്സുകാരനായ കുഞ്ഞിനെ രക്ഷിക്കാന്‍ ഗറില്ലയെ കൊലപ്പെടുത്തി. ഗറില്ലയെ പാര്‍പ്പിച്ച 12 അടി താഴ്ചയിലുള്ള കിടങ്ങിലേക്ക് വീണ മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്താനായിരുന്നു അധികൃതരുടെ നടപടി. കുഞ്ഞിനെ 10 മിനിറ്റോളം ഗറില്ല കിടങ്ങിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായ പശ്ചാത്തലത്തിലാണ് സംഘം നടപടിക്കു നിര്‍ബന്ധിതരായതെന്നു മൃഗശാലാ ഡയറക്ടര്‍ താനെ മെയ്‌നാര്‍ഡ് പറഞ്ഞു. സംഭവം വിഷമകരമാണ്. എന്നാല്‍, അതായിരുന്നു ശരി. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അതിലൂടെ സാധിച്ചു- അദ്ദേഹം പറഞ്ഞു. 17 വയസ്സുള്ള ഹരമ്പെ എന്നു പേരുള്ള ആണ്‍ ഗറില്ലയാണ് കൊല്ലപ്പെട്ടത്.
വംശനാശഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട ഗറില്ലയാണിത്. സംഭവത്തെ ഏറ്റവും വിഷമകരമെന്നു പറഞ്ഞ അധികൃതര്‍ അടിയന്തര സാഹചര്യത്തില്‍ ഇതാദ്യമായാണ് മൃഗശാലയിലെ ഒരു മൃഗത്തെ കൊല്ലേണ്ടിവരുന്നതെന്നും അറിയിച്ചു. ഗറില്ലയെ കൊലപ്പെടുത്തിയതിനെതിരേ 2000ത്തോളം പേര്‍ പരാതി സമര്‍പിച്ചു. നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it