Second edit

മൃഗവികാരങ്ങള്‍

ദാര്‍ശനികനായ റെനെ ദെക്കാര്‍ത് കരുതിയത് മനുഷ്യനു മാത്രമാണ് വികാരങ്ങള്‍ ഉള്ളതെന്നാണ്. ചിന്തയും വികാരങ്ങളും മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു വ്യത്യസ്തനാക്കുന്നു. എന്നാല്‍, ചാള്‍സ് ഡാര്‍വിന്‍ കരുതിയത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്‍ക്കു സമാനമായ ചിന്തകളും വികാരങ്ങളും നന്നേ കുറഞ്ഞ അളവിലെങ്കിലും ഉണ്ടെന്നായിരുന്നു.
ഇപ്പോള്‍ പല ഗവേഷകരും പറയുന്നത് ഡാര്‍വിന്റെ നിലപാടുകളില്‍ വാസ്തവമുണ്ടെന്നാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ചിന്തകളെയും വികാരങ്ങളെയും പഠിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളും ഇന്നു സജ്ജമാണ്. ബ്രെയിന്‍ മാപ്പിങ് പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് സംഭവങ്ങളോട് എങ്ങനെയാണ് ജീവികളുടെ തലച്ചോറിലെ കോശങ്ങള്‍ പ്രതികരിക്കുന്നതെന്നു കണ്ടെത്താനാവും.
ഗവേഷകര്‍ കണ്ടെത്തുന്നത് മനുഷ്യന്റെ എല്ലാ സവിശേഷതകളും കുറഞ്ഞ അളവിലെങ്കിലും മറ്റു പല ജീവികളും ഉള്‍ക്കൊള്ളുന്നു എന്നാണ്. സന്ദേശങ്ങള്‍ കൈമാറാനും മറ്റുള്ളവരെ അനുകരിക്കാനും പാഠങ്ങള്‍ പഠിക്കാനും സഹജീവികളോട് സ്‌നേഹം, ദയ തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കാനും, എന്തിന്, കടം വീട്ടാന്‍ പോലും അവയ്ക്കു കഴിയും. 1992ല്‍ ക്വീന്‍സ്‌ലാന്‍ഡിലെ തങ്കലമയിലെ ജെട്ടിയില്‍ ആളുകള്‍ ഡോള്‍ഫിനുകള്‍ക്ക് ചെറുമല്‍സ്യങ്ങളെ തീറ്റയായി നല്‍കി. ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡോള്‍ഫിനുകള്‍ കൂട്ടമായി വന്ന് ധാരാളം ചെറുമല്‍സ്യങ്ങളെ കരയിലേക്ക് എറിഞ്ഞുകൊടുത്തു!
Next Story

RELATED STORIES

Share it