Flash News

മൂല്യനിരാസം മനുഷ്യ സംസ്‌കാരങ്ങളുടെ അന്ധക വിത്ത് : ഡോ. രജിത് കുമാര്‍

മൂല്യനിരാസം മനുഷ്യ സംസ്‌കാരങ്ങളുടെ അന്ധക വിത്ത് : ഡോ. രജിത് കുമാര്‍
X
RAjith-Kumar-new

കുവൈത്ത് : ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അകമ്പടിയോടെ പടിഞ്ഞാറ് സംഭാവന ചെയ്തിട്ടുള്ള മൂല്യനിരാസം, സര്‍ഗ്ഗവസന്തമാവേണ്ട മനുഷ്യ ജീവിതത്തെ വീണ്ടെടുപ്പ് സാധ്യമാകാത്ത
ദുരന്തങ്ങളിലേക്ക് വഴി നടത്തുന്നുവെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും
കൗണ്‍സിലറുമായ ഡോ. രജിത് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെന്റ്
അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില് സംഘടിപ്പിച്ച ബഹുജന സംഗമത്തില് വളരുന്ന ലോകവും
നിരസിക്കപ്പെടുന്ന മൂല്യങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വന്നിട്ടുള്ള വലിയ മാറ്റങ്ങള്‍
അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികളും തീര്‍ക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ
ഘടനകളുടെ സൂക്ഷ തലങ്ങളെപോലും അപകടപ്പെടുത്തുന്ന രീതിയിലാണ് സാങ്കേതിക
വളര്‍ച്ചകള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. തരംഗ കേന്ദ്രീകൃതമായ ടെക്‌നോളജി
മനുഷ്യ ശരീരത്തിലെ സൂക്ഷ്മ സെല്ലുകളുടെപോലും വ്യതിയാനങ്ങള്‍ക്ക്
കാരണമായികൊണ്ടിരിക്കുന്നു. കോശങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ജനിതക
സംവിധാനത്തെയും സ്വഭാവമടക്കമുള്ള ശാരീരിക സവിശേഷതകളെ പോലും
സ്വാധീനിക്കുന്നുവെന്ന് ഡോ. രജിത് കുമാര് പറഞ്ഞു.

ആത്മാവിന്റെ വിമലീകരണമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. പദാര്‍ത്ഥ വാദികളുടെ
നാസ്തികതക്ക് ആത്മാവ് ഒരു സമസ്യയായിരിക്കും. മനുഷ്യ ശരീരവും മനസ്സും വിവിധ
സ്വഭാവമുള്ള എനര്‍ജി വേവുകളാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്നാണ് പുതിയ ശാസ്ത്ര
മതം. മനുഷ്യ മനസ്സിലെ നെഗറ്റീവ് എനര്‍ജിയെ അതിജീവിക്കാനുള്ള ശേഷിയെ പോസിറ്റീവ്
ചിന്തയായും ശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്.

മൂല്യങ്ങളെ കുറിച്ചുള്ള മത സന്ദേശങ്ങള്‍ നിത്യ പ്രസക്തമാണ്.
ഉത്തരാധുനികതയെപ്പോലും വെല്ലുന്ന വിശ്വാസ സ്വഭാവ സംസ്‌കരണ ചിന്തകളാണ് വിശുദ്ധ
വേദങ്ങള്‍ ഉള്‍കൊള്ളുന്നത്. വേദ സംഹിതകളും ഖുര്‍ആനും ബൈബിളും ഉള്‍കൊള്ളുന്ന
സാരാംശങ്ങളുടെ ഏകതയെ തിരിച്ചറിഞ്ഞുകൊണ്ട് മാനവിക വിരുദ്ധമായ മൂല്യ നിരാസങ്ങളെ
പ്രതിരോധിക്കാന് വിശ്വാസികളുടെ സമൂഹം ആന്തരിക കരുത്താര്‍ജ്ജിക്കണമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. രജിത് കുമാറിനുള്ള ഐ.ഐ.സിയുടെ ഉപഹാരം കുവൈത്ത് മതകാര്യ വകുപ്പ് പ്രതിനിധി
ശൈഖ് യൂസുഫ് ബദര്‍ നല്കി. ലൊജിസ്റ്റിക് രംഗത്തെ മികച്ച സേവനത്തിനും
നേതൃപാടവത്തിനുമുള്ള ഗോള്‍ഡന് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ പി.ബി നാസറിനെ
ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. അറബ് പ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും
സംബന്ധിച്ചു.
Next Story

RELATED STORIES

Share it