മൂലകോശ ദാനം: രജിസ്‌ട്രേഷന്‍ ക്യാംപ് ഇന്ന്

കൊച്ചി: മാരകമായ രോഗങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ അവസരം നല്‍കുന്ന മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാംപ് എടത്തല കെഎംഇഎ എന്‍ജിനീയറിങ് കോളജില്‍ ഇന്ന് നടക്കും.
രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഒരു കോശം മറ്റുള്ളവര്‍ക്ക് ജീവനേകുന്നതിന്റെ വലിയ വ്യാപ്തി പങ്കുവച്ച് ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടന ദാത്രിയാണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ മാസച്ചുസിറ്റ്‌സില്‍ സാമ്പത്തിക ഉപദേഷ്ടാവായ ഡല്‍ഹി സ്വദേശി ജതിന്‍ തുതേജയുടെ രണ്ട് വയസ്സുള്ള മകള്‍ മീരയ്ക്കാണ് മൂലകോശം ആവശ്യമുള്ളതെന്ന് കോളജ് ഡയറക്ടര്‍ ഡോ. അമര്‍ നിഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്യൂട്ട് മെലോയ്ഡ് ലൂക്കീമിയ ബാധിച്ച മീരയ്ക്ക് കീമോ തെറാപ്പി അടക്കമുള്ള ചികില്‍സകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായിട്ടില്ല. യോജിച്ച മൂലകോശം ലഭ്യമായാല്‍ മീരയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സന്നദ്ധരാകുന്നവരുടെ കവിളിന്റെ ഉള്‍വശത്തുള്ള കോശങ്ങളാണ് സാംപിളായി സ്വീകരിക്കുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്കേ മറ്റൊരാളിന്റേതിന് സമാനമായ മൂലകോശങ്ങള്‍ ഉണ്ടാവുക. യോജിച്ച ദാതാവിന്റെ കിട്ടിയാല്‍ അഞ്ച് ദിവസം ഇന്‍ജക്ഷനു ശേഷം എടുക്കുന്ന രക്തത്തില്‍ നിന്നും മൂലകോശം വേര്‍തിരിച്ചെടുക്കും.
ജീവനുള്ള വളര്‍ച്ചയെത്തിയ ശരീരത്തില്‍ മറ്റൊരാളിന്റെ ജീവന്‍തുടിക്കുന്ന അപൂര്‍വതയാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ദാത്രിയുടെ കേരളത്തിലെ കോ- ഓഡിനേറു കേരളത്തലെ ആദ്യ മൂലകോശ ദാതാവുമായ എ ബി സാം ജോണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it