മൂന്ന് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കും: ജെ പി നഡ്ഡ

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നഡ്ഡ. അതിനായി കേന്ദ്രവിഹിതം ഉടന്‍ ലഭ്യമാക്കും. എറണാകുളം, കണ്ണൂര്‍ മൂന്നാംഘട്ട ട്രോമാകെയര്‍ യൂനിറ്റുകള്‍ക്കും ആലപ്പുഴയിലെ രണ്ടാംഘട്ട ട്രോമാകെയര്‍ സെന്ററിനുമായി 17 കോടി രൂപ അനുവദിക്കുമെന്ന് ജെ പി നഡ്ഡ അറിയിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് മൂന്നാംഘട്ട കാന്‍സര്‍ സെന്ററിനായി 25 കോടി രൂപ കേന്ദ്രവിഹിതം വകയിരുത്തും. സംസ്ഥാനത്തെ 58 ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തി പദവി ഉയര്‍ത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പി ല്‍ ബിജെപിയുടെ വോട്ട്‌വിഹിതം വര്‍ധിച്ചതിലുള്ള അമര്‍ഷവും പ്രത്യയശാസ്ത്രപരമായ നിരാശയും കാരണമാണ് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതെന്ന് നഡ്ഡ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാള്‍ മൂന്ന് മടങ്ങിലും അധികം കേന്ദ്രവിഹിതമാണ് പതിനാലാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശപ്രകാരം ഇത്തവണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ജില്ലാകേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ബൃഹദ്പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വൈകാതെ സംസ്ഥാനം പദ്ധതിയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ പി നഡ്ഡ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it