മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഇസ്രായേല്‍ ആക്രമണം. ഖലന്‍ദിയ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഇരച്ചെത്തിയ ഇസ്രായേല്‍ സൈന്യം അഭയാര്‍ഥി ക്യാംപില്‍ റെയ്ഡ് നടത്തി. ഇതിനിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഹമ്മദ് അബു അല്‍ഇശ് (28), ലെയ്ത്ത് മനാസ്ര (21) എന്നിവരാണു കൊല്ലപ്പെട്ടത്. വെടിവയ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ പിടികൂടി ജയിലിലടച്ച മുഹമ്മദ് അബു ഷെഹീന്റെ വീടും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പും ഷെഹീന്റെ വീട് തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിച്ചിരുന്നു. ഷെഹീന്റെ ബന്ധുക്കള്‍ വീട് വിട്ടുപോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിനിടെ അല്‍അഖ്‌സ ബിഗ്രേഡ് പോരാളികളുമായും ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തി. പോരാട്ടം ഒരു മണിക്കൂറോളം നീണ്ടുനിന്നതായും തങ്ങളുടെ സൈനികരില്‍ ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it