thrissur local

മൂന്നു കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കും ഇ തരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ മൂന്ന് കിലോ കഞ്ചാവുമായി പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി ചന്ദന്‍ദാസ്(22)നെയാണ് ഇന്നലെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തുനിന്ന് സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള ഷാജോ പോലിസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലെ ചില ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പോലിസ് ഷോപ്പിങ് മാളുകളില്‍ പരിശോധന നടത്തുകയും സംശയം തോന്നിയ ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്.
തൃശൂരിലെ റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‌ഴറുകള്‍ എന്നിവിടങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറ്റംചെയ്ത് കച്ചവടം നടത്തുന്നതും ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതും ഇയാളാണെന്ന് പോലിസ് പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തിന്റ് പല ജില്ലകളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത് ഇയാളായിരുന്നു.
ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി ഷാഹുല്‍ ഹമീദ്, തൃശൂര്‍ ഈസ്റ്റ് സിഐ ബിജു എന്നിവരുെട നേതൃത്വത്തില്‍ ഈസ്റ്റ് എസ്‌ഐ ലാല്‍ കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ എഎസ്‌ഐമാരായ ഡേവിസ് എം പി, വി കെ അന്‍സാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി ജി സുവൃതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ടി വി ജീവന്‍, പി കെ പഴനിസ്വാമി, സി പി ഉല്ലാസ്, എം സ് ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it