malappuram local

മൂന്നു കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട. മൂന്ന് കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി. അസം മാറിഗോണ്‍ ജില്ലയിലെ സഡക്കാപാരി ഡലാനി സ്വദേശി അജിബുര്‍ റഹ്മാന്‍(32), മായോങ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട സഡക്കാപാരി ഡലാനി സ്വദേശി നൂറുല്‍ ഹുസൈന്‍ (28) എന്നിവരെയാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ എസ്‌ഐയും സംഘവും പിടികൂടിയത്.
അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍പോയി തിരിച്ചെത്തുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതായും വിതരണം നടത്തുന്നതായും പ്രത്യേക അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ടൗണ്‍ ഷാഡോ പോലിസും സംഘവും വേഷം മാറി അവര്‍ക്കിടയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേയ്‌ക്കെത്തിച്ചത്. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ഇവര്‍ തുടര്‍ച്ചയായി കിലോയ്ക്ക് പതിനായിരം രൂപ നിരക്കില്‍ അഞ്ചു തവണകളിലായി അസമിലെ മാരിഗോണില്‍നിന്നു കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും ഇത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പനടത്തുന്നതായും സമ്മതിച്ചു. ഇത്തരത്തിലുള്ള മറ്റു സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും അവര്‍ ഉടനെ പിടിയിലാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ സിഐ കെ എം ബിജുവിന്റെ കീഴിലുള്ള ടൗണ്‍ ഷാഡോ പോലിസിലേയും ക്രൈം ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെയും ജനമൈത്രി പോലിസ് ബീറ്റിലെയും അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ദീപ്, നെവിന്‍ പാസ്‌കല്‍, വിനോജ് കാറല്‍മണ്ണ, തോമസ്, ജയന്‍, മോഹന്‍ദാസ് കരുളായി, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, പി എന്‍ മോഹനകൃഷ്ണന്‍, അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍, എന്‍ വി ഷെബീര്‍, സുകുമാരന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it