ernakulam local

മൂന്നു കിലോയോളം കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനകളില്‍ രണ്ടു വ്യത്യസ്ത കേസുകളില്‍ മൂവാറ്റുപുഴ ടൗണില്‍ നിന്നും പേഴയ്ക്കാപ്പിള്ളിയില്‍ നിന്നുമായി മൂന്നു കിലോയോളം കഞ്ചാവുമായി അഞ്ചുപേരെ അറസ്റ്റു ചെയ്തു.
മൂവാറ്റുപുഴയിലും പരിസരങ്ങളിലും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവര്‍. കോതമംഗലം ഇരമല്ലൂര്‍ ഇളമ്പ്ര നായ്ക്കന്‍ മാവുടിയില്‍ വീട്ടില്‍ അലി, ആലത്തൂര്‍ പഴമ്പാലക്കോട് കമ്മാന്തറ ആലയ്ക്കല്‍വീട്ടില്‍ സുധാകരന്‍ എന്നിവരെ 1.400 കിലോഗ്രാം കഞ്ചാവുമായി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പരിസരത്തുനിന്നും, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെളിയത്തെകവല ആനകത്തില്‍ വീട്ടില്‍ ബിനോയി, പായിപ്ര മേനാംതുണ്ടത്തില്‍ സിബി, പായിപ്ര പുന്നോപ്പടി പൂവത്തുംചുവട്ടില്‍ നെജീബ് എന്നിവരെ 1.650 കിലോഗ്രാം കഞ്ചാവുമായി പേഴയ്ക്കാപ്പിള്ളിയില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.
ആറുവര്‍ഷത്തോളമായി ടൗണിലും പരിസരങ്ങളിലും നാടോടിയായി ജീവിക്കുന്ന സുധാകരന്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചും ഭിക്ഷയാചിച്ചുമാണ് കഴിഞ്ഞുവന്നിരുന്നത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി അഞ്ഞൂറ് മുതല്‍ ആയിരംരൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്.
വിദ്യാര്‍ഥികള്‍ക്കിടയിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുമാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്കു റിമാന്റു ചെയ്തു.
Next Story

RELATED STORIES

Share it