മൂന്നുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

സാന്‍ഗാറെഡി: തെലങ്കാനയില്‍ മേദക് ജില്ലയില്‍ മൂന്നുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. അച്ഛനമ്മമാര്‍ ജോലി ചെയ്യുകയായിരുന്ന വയലിനടുത്ത് കളിക്കുന്നതിനിടെയാണ് ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ കുട്ടി വീണതെന്ന് പോലിസ് അറിയിച്ചു. രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. 40 അടി താഴ്ചയിലാണ് കുട്ടി തങ്ങിനില്‍ക്കുന്നത്. പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it