ernakulam local

മൂന്നുമാസത്തിനകം അടിസ്ഥാന സൗകര്യം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ആലുവ ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മൂന്നു മാസത്തിനകം വിശദീകരണം സമര്‍പിക്കമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
സബ് ജഡ്ജിയായിരുന്ന കെ വാസുദേവന്‍ സമര്‍പിച്ച ഹരജിയിലാണ് ഉത്തരവ്. 1999ല്‍ ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. പ്രതിദിനം 200 ഓളം രോഗികള്‍ ഇവിടെ പുറമേനിന്ന് ചികില്‍സ തേടുന്നുണ്ട്.
കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്നും വിശദീകരണം തേടിയിരുന്നു. ഫാര്‍മസി സ്റ്റോര്‍ ഉള്‍പ്പെടെ ഒരു ഒപി കെട്ടിടം, ഐപി കെട്ടിടം, ഓപറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, കാഷ്വാലിറ്റി എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും വൈദ്യുതി മുടങ്ങാതിരിക്കാന്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ പരിമിതി സ്ഥാപനത്തിലുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുസൃതമായി തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
1,55,000 ഓളം ജനങ്ങള്‍ക്കുള്ളതാണ് ആശുപത്രി. ഇവരെ പരിശോധിക്കാന്‍ ഒരു സിവില്‍ സര്‍ജനും അസിസ്റ്റന്റ് സര്‍ജനും പരിചരിക്കാന്‍ ഒരു ഹെഡ്‌നേഴ്‌സും സ്റ്റാഫ് നേഴ്‌സും മാത്രമാണുള്ളത്.
2014 മേയ് 26 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്‌പെഷ്യാലിറ്റി യൂനിറ്റുകളോടു കൂടിയ ചികില്‍സാ സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയില്‍ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഓപറേഷന്‍ തിയേറ്ററും ലേബര്‍ റൂമും ഉണ്ടെങ്കിലും വിദഗ്ധ ഡോക്ടര്‍മാരില്ല. ഗൈനക്കോളജിസ്റ്റുമില്ല.
ഇത് ശോചനീയാവസ്ഥയാണെന്ന് ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാണിച്ചു. ഉത്തരവ് ആരോഗ്യ സെക്രട്ടറിക്കും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനും എറണാകുളം ഡിഎംഒക്കും അയച്ചു.
Next Story

RELATED STORIES

Share it