Idukki local

മൂന്നാറിലെ വിവാദ പോലിസുകാരനെതിരേ നടപടിയില്ല; പ്രശ്‌നം തീര്‍ക്കാന്‍ ഉന്നത ശ്രമം

തൊടുപുഴ: മൂന്നാറിലെ വിവാദ പോലിസുകാരനെതിരെ രഹസ്യാന്വേഷണ വിഭാഗം അധികാര ദുര്‍വിനിയോഗത്തിന് റിപോര്‍ട്ട് നല്‍കിയിട്ടും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുവാന്‍ ജില്ല പോലിസ് മേധാവിക്ക് ധൈര്യമില്ല.
കഴിഞ്ഞ മാസം മൂന്നാറിലെ പാചക വാതക വിതരണ കേന്ദ്രത്തിലെത്തി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഗ്യാസ് സിലിണ്ടര്‍ വേണമെന്ന് ഈ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ബുക്ക് ചെയ്ത ക്രമത്തില്‍ മാത്രമേ സിലിണ്ടര്‍ നല്‍കൂ എന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ കുപിതമായ ഉദ്യോഗസ്ഥന്‍ സിലിണ്ടറുകളുമായി വിതരണത്തിന് പോയ വാഹനം മണിക്കൂറുകളോളം തടഞ്ഞ് വച്ചു. സംഭവം വിവാദമായതോടെ നൂറ് രൂപ പെറ്റിയടിച്ച് വാഹനം വിട്ട് നല്‍കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലിസ് സേനയ്ക്ക് മാനക്കേടാണ് ഈ പോലിസുകാരന്‍ ഉണ്ടാക്കിയത്. ഇത് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിേപാര്‍ട്ടിലുണ്ടായിരുന്നു.
എന്നിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് പ്രശ്‌നം തീര്‍ക്കാനാണ് ഉന്നതര്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it