മൂന്നാര്‍: തോട്ടം മേഖലയില്‍ പ്രതിസന്ധി തുടരാന്‍ സാധ്യത

എ ആസിഫ് പണയില്‍

തൊടുപുഴ: തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഇന്ന് നടക്കുന്ന നിര്‍ണാ യക പി.എല്‍.സി. യോഗത്തിലെ തീരുമാനം എന്തായാലും തോട്ടം മേഖലയില്‍ പ്രതിസന്ധി തുടരാന്‍ സാധ്യത. ദിവസ വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ട്രേഡ് യൂനിയനുകളും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും മൂന്നാറില്‍ സമരത്തിലാണ്. കൂലി 500 രൂപയാക്കാതെ സമരത്തില്‍ നിന്നു പിന്‍മാറുന്ന പ്രശ്‌നമില്ലെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഒരു കാരണവശാലും കൂലി കൂട്ടുന്ന പ്രശ്‌നമില്ലെന്നും കൂലി കൂട്ടേണ്ടി വന്നാ ല്‍ സര്‍ക്കാരിന് നല്‍കുന്ന എല്ലാ നികുതികളും ഒഴിവാക്കണമെ ന്നുമാണ് കമ്പനി പ്രതിനിധികളുടെ ആവശ്യം.

എന്നാല്‍ ഇന്ന് നടക്കുന്ന പി.എല്‍.സി. യോഗത്തില്‍ കൂലി വര്‍ധിപ്പിച്ചാല്‍ അടുത്ത ദിവസം മുതല്‍ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്ന് ഏലം കര്‍ഷക സംഘടനകള്‍ പറയുന്നു. ഇന്നത്തെ പി.എല്‍.സി. യോഗത്തി ല്‍ കൂലി കൂട്ടാന്‍ ധാരണയായില്ലെങ്കില്‍ മൂന്നാറിലെ സമരം കുടുതല്‍ ശക്തമാവാനാണ് സാധ്യത. എന്നാല്‍ അമിതമായി കൂലി വര്‍ധിപ്പിക്കാന്‍ ധാരണയായാല്‍ ഏലം കര്‍ഷകരുള്‍പ്പെടെ തോട്ടം മേഖലയിലെ വിവിധ കര്‍ഷക സംഘടനകളും കര്‍ഷക രും സമരവുമായി രംഗത്തെത്തും. ഇത് സംസ്ഥാനത്തെ തോട്ടം മേഖലയെ കുടുതലല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ കാരണമാവും.

എന്നാല്‍ ഇല യ്ക്കും മുള്ളിനും കേടില്ലാത്ത തരത്തില്‍ ചെറിയ രീതിയില്‍ കൂ ലി വര്‍ധിപ്പിച്ച്് സമരം ഒഴിവാക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇന്നത്തെ യോഗത്തില്‍ ധാരണയായില്ലെങ്കില്‍ തുടര്‍ സമരം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ കാര്യം കുടുതല്‍ കഷ്ടത്തിലാവും. കഴിഞ്ഞ മാസം അഞ്ച് മുതല്‍ 13 വരെ പൊമ്പിളൈ ഒരു മൈയുടെ സമരവും ഇപ്പോ ള്‍ നടക്കുന്ന തുടര്‍ സമരങ്ങളും കാരണം പണിക്കിറങ്ങാന്‍ പറ്റാത്തത് കൊണ്ട്് ഭൂരിഭാഗം തൊഴിലാളി ലയങ്ങളും വീടുകളും പട്ടിണിയിലാണ്.

സമരത്തിനെത്തുന്ന തൊഴിലാളി സ്ത്രീകളി ല്‍ പലരുടെയും ആരോഗ്യനില തൃപ്തികരവുമല്ല. അതേസമ യം, മൂന്നാറിലെ തൊഴിലാളി പ്രശ്‌നത്തിന്റെ മറവില്‍ മറ്റ് തോട്ടം മേഖലകളില്‍ കൂടി ട്രേഡ് യൂനിയനുകള്‍ അനാവശ്യ പ്രതിസന്ധിയുണ്ടാക്കുന്നെന്ന് തൊഴിലാളികള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. സമരം തുടര്‍ന്നു പോയാല്‍ കമ്പനി ലോക്കൗട്ട് ചെയ്യുമെന്ന സൂചനകളും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവും.
Next Story

RELATED STORIES

Share it