Flash News

മുഹ്‌സിനാ കിദ്വായിയടെ ലീഗ് വിരുദ്ധ പ്രസ്താവന വിവാദമാവുന്നു

മുഹ്‌സിനാ കിദ്വായിയടെ  ലീഗ് വിരുദ്ധ പ്രസ്താവന വിവാദമാവുന്നു
X
muhsina kidwai

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മുഹ്‌സിനാ കിദ്വായിയടെ പ്രസ്താവന വിവാദമാവുന്നു. രാജ്യസഭയില്‍ പൊതു ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആര്‍എസ്എസ്സിനേയും മുസ്്‌ലിം ലീഗിനേയും താരതമ്യം ചെയ്തതാണ് കിദ്വായിയെ വിവാദത്തിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണിയുടെ ഭാഗമായ മുസ്ിലിം ലീഗിനെ ആര്‍എസ്എസ്സിനോട് താരതമ്യം ചെയ്ത് സംസാരിച്ചത് ലീഗ് നേതാക്കളെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്.
ആര്‍എസ്എസ്സിനെ പോലെ തന്നെ രാജ്യത്തിന്റെ വിഭജനത്തില്‍ മുസ്്‌ലിം ലീഗിനും പങ്കുണ്ടെന്നാണ് കിദ്വായി പറഞ്ഞത്.
ആര്‍എസ്എസ്സിന്റെയും മുസ്്‌ലിം ലീഗിന്റെയും പ്രത്യായശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ മുസ്്‌ലിംകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കിദ്വായി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it