മുഹമ്മദ് ഹൈക്കല്‍ അന്തരിച്ചു

കെയ്‌റോ: പ്രശസ്ത അറബ് രാഷ്ട്രീയ വിചക്ഷണനും അല്‍അഹ്‌റാം ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്ന മുഹമ്മദ് ഹസ്സനൈന്‍ ഹൈക്കല്‍ (92) അന്തരിച്ചു. ഈജിപ്തിലെ മുന്‍ പട്ടാള ഭരണാധികാരി ജമാല്‍ അബ്ദുന്നാസറുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇദ്ദേഹം നാസര്‍ മന്ത്രിസഭയിലെ ദേശീയ ഉപദേശക മന്ത്രിയായും സേവനമനുഷ്ഠിച്ചു. ജമാല്‍ അബ്ദുന്നാസറിന്റെ നിലപാടുകളെ പിന്തുണച്ചുള്ളതായിരുന്നു ഹൈക്കലിന്റെ മിക്ക ലേഖനങ്ങളും. നാസറിന്റെ മരണശേഷം അന്‍വര്‍സാദത്തിനെ അധികാരത്തിലെത്തിക്കുന്നതിലും ഹൈക്കല്‍ നിര്‍ണായക പങ്കുവഹിച്ചു.
എന്നാല്‍, ഇസ്രായേലുമായുള്ള സമാധാന കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണകൂടവുമായി അല്‍അഹ്‌റാം ദിനപത്രം ഇടഞ്ഞു. ഇതോടെ ഹൈക്കലിനെതിരേ തിരിഞ്ഞ സാദത്ത് അദ്ദേഹത്തെ ജയിലിലടച്ചു. സാദത്ത് വധത്തെത്തുടര്‍ന്ന് ഹുസ്‌നിമുബാറക് അധികാരത്തിലെത്തിയ ശേഷം 1981ലാണ് മോചിതനായത്.
Next Story

RELATED STORIES

Share it