മുഹമ്മദ് ഷമി ഏഷ്യാ കപ്പിനില്ല

ന്യൂഡല്‍ഹി: പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്ന് പേസര്‍ മുഹമ്മദ് ഷമിയെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഇടത് പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.
പരിക്ക് മൂലം 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it