മുഹമ്മദ് ആമിര്‍ പാകിസ്താന്‍ ടീമില്‍ തിരിച്ചെത്തി

കറാച്ചി: ഒത്തുകളിയെത്തുടര്‍ന്ന് വിലക്ക് നേരിട്ട പേസ് ബൗള ര്‍ മുഹമ്മദ് ആമിര്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിലാണ് ആമിറിനെ ഉള്‍പ്പെടുത്തിയത്.
2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്ന് താരത്തെ അഞ്ചു വര്‍ഷത്തേക്ക് ഐസിസി വിലക്കിയിരുന്നു. അടുത്തിടെ ടീമിന്റെ പരിശീലനക്യാംപില്‍ ആമിറിനെ ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനക്യാംപില്‍ താരത്തിന്റെ സാന്നിധ്യം ഏകദിന ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെയും ട്വന്റി ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെയും ചൊടിപ്പിച്ചിരുന്നു.
ആമിറിനെ ഒഴിവാക്കിയില്ലെങ്കില്‍ ക്യാംപില്‍ നിന്നു വിട്ടുനി ല്‍ക്കുമെന്ന് ഇരുവരും ഭീഷണിയും മുഴക്കി. ദിവസങ്ങള്‍ക്കു മുമ്പ് അലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ട് താരത്തെ അനുനയിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it