മുഹമ്മദ് അലിയുടെ ഹിറ്റ് പഞ്ചുകള്‍


  • നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത്, നിങ്ങള്‍ അതായിത്തീരും.

  • ഞാനാണ് ഏറ്റവും മികച്ചവന്‍. അതായിത്തീരുമെന്ന് അറിയുന്നതിലും മുമ്പാണ് ഞാനിതു പറഞ്ഞത്.

  • റിങിന് അകത്തോ പുറത്തോ വീണുകിടക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, തല കുനിക്കുന്നത് ശരിയല്ല.

  • ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് എനിക്കു നന്നായറിയാം. സത്യം ഞാനറിയുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് ആയിത്തീരുകയല്ല, മറിച്ച് സ്വയം എന്താണോ ആഗ്രഹിക്കുന്നത്, അതാവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.

  • പരിശീലനത്തിനിടെയുള്ള ഓരോ മിനിറ്റും ഞാന്‍ വെറുത്തിരുന്നു. എന്നാല്‍, ഞാന്‍ പറഞ്ഞു, ഒരിക്കലും
    പിന്‍മാറരുത്. ഇപ്പോള്‍ കുറച്ച് കഷ്ടപ്പാടുകള്‍ സഹിച്ചാല്‍ ജീവിതത്തിന്റെ ശേഷിക്കുന്ന സമയം
    ജേതാവിനെപ്പോലെ ജീവിക്കാം.

Next Story

RELATED STORIES

Share it