'മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു'; മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമായി

മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നു; മെഹബൂബ മുഫ്തിയുടെ  പരാമര്‍ശം വിവാദമായി
X
mehbooba_

ശ്രീനഗര്‍: ഒരു മുസ്‌ലിമെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്. പാംപോറില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആക്രമണത്തിന്റെ പേരില്‍ ഒരു മുസ്‌ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞത്.
ഇതേ മെഹബൂബ മുഫ്തി തന്നെയായിരുന്നു ഭീകരതയ്ക്ക് മതമില്ലെന്ന് പറഞ്ഞിരുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് ദത്തു പറഞ്ഞു. ഇപ്പോഴവര്‍ മുസ്‌ലിംകളെ ലജ്ജിപ്പിക്കേണ്ട ഇസ്‌ലാമിന്റെ ഒരു ഭാഗമായിട്ടാണ് ഭീകരതയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ആര്‍എസ്എസിനോടും വിഎച്ച്പിയോടുമുള്ള കൂറ് ഉറപ്പിക്കുകയാണ് അവര്‍ ഇതിലൂടെ ചെയ്യുന്നത്. അല്ലെങ്കില്‍ അവര്‍ ഇസ്‌ലാമിക സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഇസ്‌ലാമിനെയും കടന്നാക്രമിക്കാന്‍ കരാറെടുത്തിരിക്കുന്ന പോലെയാണിതെന്നും മത്തു കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളോളം ഭീകരതയ്ക്ക് മതമില്ലെന്ന് പറഞ്ഞിരുന്ന മെഹബൂബ മുഫ്തി 'ഇസ്‌ലാമിക ഭീകരര്‍'ക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിലൂടെ ഒന്നും നേടാനാവില്ല. ഈ പ്രവര്‍ത്തനങ്ങളിലൂടെ കശ്മീരിനെയും ഭരണകൂടത്തെയും അവമതിക്കുകയാണ് ചെയ്യുന്നത് - അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it