മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ ആശങ്കയുമായി ഒബാമ

വാഷിങ്ടണ്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. പാരിസ്, കാലഫോര്‍ണിയ ആക്രമണങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധതയ്‌ക്കെതിരേ ഒബാമ ഉല്‍കണ്ഠ പ്രകടിപ്പിച്ചതായി വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കുന്നു. മാസങ്ങളായി തുടരുന്ന ഈ പ്രവണത രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ഒബാമ നിരീക്ഷിച്ചു. രാജ്യത്തെ ഭൂരിപക്ഷവും മുസ്‌ലിംകളെ അന്യരായിട്ടാണ് കാണുന്നതെന്ന് ഈയിടെ പുറത്തുവന്ന അഭിപ്രായസര്‍വേ തെളിയിക്കുന്നു.
Next Story

RELATED STORIES

Share it