മുസ്‌ലിം വിരുദ്ധ പരാമര്‍ശം; ന്യായീകരണവുമായി റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് വീണ്ടും

വാഷിങ്ടണ്‍: മുസ്‌ലിംകള്‍ക്കെതിരേയുള്ള തന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. വിവാദ പരാമര്‍ശം സോമാലിയന്‍ പോരാളി സംഘമായ അല്‍ശബാബ് പ്രചാരണ വീഡിയോയില്‍ ഉപയോഗിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ട്രംപിന്റെ ന്യായീകരണം.
മറ്റുള്ളവര്‍ അവഗണിക്കുന്ന ഒരു പ്രശ്‌നത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ താന്‍ കാണിച്ച ധൈര്യം ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതായി അദ്ദേഹം അവകാ പ്പെട്ടു. പ്രശ്‌നത്തില്‍ ജനങ്ങള്‍ പങ്കാളികളായി കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകള്‍ യുഎസിലേക്കു പ്രവേശിക്കുന്നതു തടയണമെന്ന ട്രംപിന്റെ പരാമര്‍ശം ലോകവ്യാപകമായി വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ട്രംപിന്റെ വിവാദ പരാമര്‍ശമുള്‍ക്കൊള്ളുന്ന വീഡിയോ ഉപയോഗിച്ച് ജനങ്ങളെ വിമോചന പോരാട്ടത്തിന് സജ്ജരാക്കുകയാണ് അല്‍ശബാബ്. ആഫ്രോ-അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് എന്നാണു സൂചന. കറുത്ത വര്‍ഗക്കാര്‍ക്കെതിരേയുള്ള വിവേചനവും പോലിസ് ഭീകരതയും പ്രതിപാദിക്കുന്ന വീഡിയോ ആഫ്രോ- അമേരിക്കക്കാര്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്തു ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നിര്‍ദേശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it