Pathanamthitta local

മുസ്‌ലിം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കാന്‍ ആര്‍എസ്എസ് ശ്രമം

കോന്നി: സ്‌കൂളില്‍ അതിക്രമിച്ചുകയറി മുസ്‌ലിം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആര്‍എസ്എസ് ശ്രമം. ഐരവണ്‍ പിഎസ്‌വിപിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളെയാണ് പ്രദേശവാസികളായ ആര്‍എസ്എസുകാര്‍ വര്‍ഗീയ പ്രചാരണങ്ങളുമായി സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ബൈക്കിന്റെ കാറ്റും ഊരിവിട്ടു.
സംഭമറിഞ്ഞ് സ്‌കൂളിലെത്തിയ മാതാപിതാക്കളെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ തന്റെ സുഹൃത്തിനെ വിളിക്കാന്‍ സ്‌കൂളിനു സമീപമെത്തിയ പൂര്‍വവിദ്യാര്‍ഥിയായ നദീം നജീബിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഗോപി കൃഷ്ണന്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ മുസ്‌ലിം വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ഗോപി കൃഷ്ണന്‍, അനന്തകൃഷ്ണന്‍, ദീപക്, ബിനു തുടങ്ങി കണ്ടാലറിയാവുന്ന ഇരുപതോളം പേരാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
സ്‌കൂളില്‍ അതിക്രമിച്ച കടന്നശേഷം കുമ്മണ്ണൂരില്‍ നിന്നുള്ള മുസ്‌ലിം കുട്ടികളെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട അക്രമികള്‍ അധ്യാപകരോടും മോശമായി പെരുമാറുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും മാതാപിതാക്കളും കോന്നി പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it