Kottayam Local

മുസ്‌ലിം ഗേള്‍സിനും സെന്റ് മേരീസിനും ഓവറോള്‍

തീക്കോയി: ഈരാറ്റുപേട്ട ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 148 പോയിന്റുകളുമായി ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഒന്നാം സ്ഥാനവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 103 പോയിന്റുകളുമായി എഎംഎച്ച്എസ്എസ്. കാളകെട്ടിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എല്‍എഫ് എച്ച്എസ്എസ് ചെമ്മലമറ്റം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി, എല്‍പി വിഭാഗത്തില്‍ തീക്കോയി സെന്റ്‌മേരീസ് ഒന്നാം സ്ഥാനവും സെന്റ് ജോസഫ് മണിയംകുന്ന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്‌കൃതോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാറും, യുപി വിഭാഗത്തില്‍ സിഎംഎസ്‌യുപിഎസ്. ഇടമലയും ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തീക്കോയി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് കിഴക്കേക്കരയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി ജോസഫ്, റോഷ്‌നി ടോമി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സിസ് ജേക്കബ്ബ്, എഇഒ അബ്ദുള്‍ റസാഖ്, ജനറല്‍ കണ്‍വീനര്‍ മാത്തുക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ ജെ മാത്യു, ജോണ്‍സണ്‍ ജോസഫ്, ടി സി ജോസഫ്, പി ടി എ പ്രസിഡന്റ് സിബി കണ്ടത്തിന്‍കര, ഫാ. ജോസഫ് മുതിരക്കാലായില്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ റെന്നി സെബാസ്റ്റ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it