മുസ്‌ലിം ഐക്യം മതപരമായ ബാധ്യത- അബ്ദുല്‍ മജീദ് ഖാസിമി

മലപ്പുറം: പരസ്പരം ഐക്യവും ഒത്തൊരുമയും മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം കെ കെ അബ്ദുല്‍ മജീദ് ഖാസിമി. മുസ്‌ലിംകളെ ഭിന്നിപ്പിക്കാന്‍ നാം അനുവദിക്കരുത് എന്ന പ്രമേയത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കൂട്ടിലങ്ങാടിയില്‍ സംഘടിപ്പിച്ച ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേ വിശ്വാസവും ആരാധനയും പുലര്‍ത്തിപ്പോരുന്ന മുസ്‌ലിം സമുദായം ഭിന്നിക്കുന്നത് അപകടകരമാണ.് ഭീഷണിയിലൂടെ സമുദായത്തെ വരുതിയിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഫാഷിസം സമുദായത്തിനകത്തു നിന്ന് തന്നെ ചില നാമധാരികളെ അടര്‍ത്തിയെടുത്ത് സമുദായത്തെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആ ശ്രമം ഒരു പരിധിവരെ വിജയം കണ്ടൂ എന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ഈ ചതിക്കെതിരേ മുസ്‌ലിം മതനേതൃത്വം കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ പാങ്ങില്‍ നൂറുദ്ധീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ ബാഖവി, അഫ്‌സല്‍ ഖാസിമി, യു കെ അബ്ദുസ്സലാം മൗലവി, നിസാറുദ്ദീന്‍ മൗലവി, ഷബീര്‍ ഖാന്‍ മൗലവി, അക്ബര്‍ഷാ മൗലവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, മുഹമ്മദ് സലീം മൗലവി, മുഹിയുദ്ധീന്‍ സൈനി, ഫൈസല്‍ മൗലവി, അബ്ദുറഹിമാന്‍ ദാരിമി, ഉമര്‍ വഹബി സംസാരിച്ചു.
Next Story

RELATED STORIES

Share it