മുസ്‌ലിംകള്‍ കുഴപ്പക്കാര്‍, അവരെ കൊണ്ടുവരരുത്; ഗുജറാത്ത് കലാപ ഇരകള്‍ക്കെതിരേ വീണ്ടും

മുസ്‌ലിംകള്‍ കുഴപ്പക്കാര്‍, അവരെ കൊണ്ടുവരരുത്; ഗുജറാത്ത് കലാപ ഇരകള്‍ക്കെതിരേ വീണ്ടും
X
gujarat2-final

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കാലത്ത് പലായനം ചെയ്യേണ്ടിവന്ന മുസ്‌ലിംകളെ പുനരധിവസിപ്പിക്കുന്നതിനെതിരേ പ്രദേശവാസികള്‍. മുസ്‌ലിംക ള്‍ ഇത്രയും കാലം താമസിച്ചിരുന്ന ചേരിയിലെ വീടുകളാവട്ടെ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കുകയും ചെയ്തു. വഡോദര സുലൈമാന്‍ ചാവിലെ 300 മുസ്‌ലിം കുടുംബങ്ങളാണ് ഇപ്പോള്‍ രണ്ടാമതും കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലായത്.
വഡോദരയ്ക്കടുത്തുള്ള കപൂറായിയിലാണ് ഇവരെ പുനരധിവസിപ്പിക്കേണ്ടത്. എന്നാല്‍, മുസ്‌ലിംകള്‍ ഇവിടെ താമസിക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ വഡോദര മുനിസിപ്പല്‍ കോര്‍പറേഷന് കത്തു നല്‍കിയിരിക്കുകയാണ്.
ബെസ്റ്റ് ബേക്കറി കൂട്ടക്കൊല നടന്ന ഹനുമാന്‍ തെക്‌റിയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് കപൂറായ്. 2002ല്‍ പലഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത മുസ്‌ലിംകള്‍ സുലൈമാന്‍ ചാവിലെ ചേരിയില്‍ താമസമാക്കുകയായിരുന്നു. ചേരിരഹിത വഡോദര പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച ഇവരുടെ വീടുകള്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കി. 318 വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. 218 കുടുംബങ്ങള്‍ക്ക് നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി വീടുകള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്ക് വീടു നല്‍കാനുള്ള നടപടികള്‍ക്കിടെയാണ് വീടുകള്‍ പൊളിച്ചു നീക്കിയത്.
മുസ്‌ലിംകളെ അങ്ങോട്ട് പ്രവേശിപ്പിക്കരുതെന്ന നിരവധി പേര്‍ ഒപ്പിട്ട നിവേദനവുമായി കപൂറായ് വാസികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട മുറിവുകള്‍ ബാക്കിയുള്ളതിനാല്‍ അത് പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തടസ്സമാണെന്ന് നിവേദനത്തില്‍ പറയുന്നു.
40 വര്‍ഷമായി നഗരത്തിന് തലവേദനയായ സുലൈമാന്‍ ചാവ് പൊളിച്ചത് സന്തോഷിക്കേണ്ട കാര്യമാണ്. എന്നാല്‍, അവിടെയുള്ള മുസ്‌ലിംകളെ കപൂറായിലേക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ 7 വര്‍ഷങ്ങളായി കപൂറായി ആഡംബര മേഖലയായി വികസിച്ചു വന്നിട്ടുണ്ട്. മുസ്‌ലിംകളെ അവിടെ പ്രവേശിപ്പിക്കുന്നത് സമാധാനാന്തരീക്ഷത്തിന് ഭംഗമാവും. നിവേദനം തുടരുന്നു.മുസ്‌ലിംകളെ മുസ്‌ലിംപ്രദേശങ്ങളില്‍ മാത്രമേ പുനരധിവസിപ്പിക്കാന്‍ പാടുള്ളൂ എന്നും നിവേദനം ആവശ്യപ്പെടുന്നു.
സുലൈമാന്‍ ചാവിലെ മുസ്‌ലിം സ്ത്രീകളാണ് സമീപപ്രദേശങ്ങളിലെ സമ്പന്ന ഹിന്ദു വീടുകളില്‍ ജോലി ചെയ്യുന്നത്. അപ്പോഴില്ലാത്ത സുരക്ഷാ പ്രശ്‌നം ഇപ്പോള്‍ എങ്ങനെയുണ്ടാവുമെന്ന് മുസ്‌ലിംകള്‍ ചോദിക്കുന്നു. എതിര്‍പ്പുണ്ടെങ്കിലും മുസ്‌ലിംകളെ കപൂറായിയില്‍ തന്നെ പുനരധിവസിപ്പിക്കാനാണ് കോര്‍പറേഷ ന്‍ തീരുമാനം. ഇതിനായി പോലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it