മുസ്ലിംകള്‍ക്കുമേലുള്ള നിരീക്ഷണം ശക്തമാക്കണമെന്ന് ക്രൂസും ട്രംപും
BY swapna en24 March 2016 5:07 AM GMT
X
swapna en24 March 2016 5:07 AM GMT
വാഷിങ്ടണ്‍: ബ്രസ്സല്‍സിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ്ലിം വാസസ്ഥലങ്ങള്‍ക്കു മേലുള്ള നിരീക്ഷണം ശക്തമാക്കണമെന്ന് യുഎസിലെ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ടെഡ് ക്രൂസും ഡൊണാള്‍ഡ് ട്രംപും. ഐഎസിനു വ്യക്തമായ സ്വാധീനമുള്ള രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടായ പാരിസ് ആക്രമണത്തിലെ പ്രതിയെ നിരീക്ഷിച്ചിരുന്നെങ്കില്‍ കൂട്ടക്കൊല തടയാനാവുമായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. “തീവ്ര ഇസ്ലാമിസ്റ്റുകള്ക്കെതിരേ യുഎസും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും യുദ്ധം വിപുലപ്പെടുത്തണമെന്നും തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുമായിരുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ഈ വിഷയത്തില്‍ നാം അശ്രദ്ധരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎസിലേക്ക് മുസ്ലിംകള്‍ക്കു പ്രവേശനം അനുവദിക്കരുതെന്ന് മുമ്പ് ഒരു പ്രസ്താവനയില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രസ്താവന അമേരിക്കന്‍ മൂല്യങ്ങള്‍ക്കു നിരക്കാത്തതാണെന്നു വ്യക്തമാക്കിയ വൈറ്റ്ഹൗസ് അതിനെ അപലപിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT