മുസ്‌ലിംകളെ നാടുകടത്തിയ സോവിയറ്റ് നടപടി വംശഹത്യ: ഉക്രെയ്ന്‍

കിയേവ്: രണ്ടാംലോകയുദ്ധ സമയത്ത് ക്രൈമിയയിലെ മുസ്‌ലിം ന്യൂനപക്ഷമായ താര്‍ത്താരികളെ നാടുകടത്തിയ സംഭവം വംശഹത്യയെന്ന നിലയില്‍ പരിഗണിക്കുന്ന ബില്ലിന് ഉക്രെയ്ന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നാത്‌സി ജര്‍മനിയുടെ സൈനിക മുന്നേറ്റത്തിനു സഹായിച്ചുവെന്നാരോപിച്ച് 1944ല്‍ ആണ് സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ 1,80,000ഓളം താര്‍ത്താരികളെ സോവിയറ്റ് സെന്‍ട്രല്‍ ഏഷ്യയിലേക്കു നാടുകടത്താന്‍ ഉത്തരവിട്ടത്.
ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ നാടുകടത്തിയവരില്‍ പകുതിയോളം പേരും കടുത്ത പട്ടിണിയും രോഗങ്ങളും കാരണം മരണത്തിനു കീഴടങ്ങിയിരുന്നു. 1980കള്‍ക്കു ശേഷം മാത്രമാണ് താര്‍ത്താരികളെ സ്വന്തം മണ്ണിലേക്കു തിരിച്ചുവരാന്‍ അനുവദിച്ചത്. തിരിച്ചുവന്ന താര്‍ത്താരികള്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും ഭരണകൂടം നല്‍കിയിരുന്നില്ല. ഇവരുടെ പുനരധിവാസത്തിനെതിരേ റഷ്യന്‍ വംശജരും ഉക്രെയ്‌നികളും കലാപം നടത്തുകയും തുടര്‍ന്നു താര്‍ത്താരികള്‍ ക്രൈമിയന്‍ ഉപദ്വീപിലേക്കു ചേക്കേറുകയുമായിരുന്നു. 2014ല്‍ താര്‍ത്താരികളുടെ എതിര്‍പ്പ് അവഗണിച്ച് റഷ്യന്‍ ഭരണകൂടം ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it