Second edit

മുസ്ത്വഫാ തുല്‍ബ

പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവുമധികം ഫലപ്രദമായ കരാറാണ് 16 വര്‍ഷം മുമ്പ് കാനഡയിലെ മോന്‍ട്രിയോളില്‍ ഒപ്പുവച്ചത്. ഭൂമിയെ അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്നു സംരക്ഷിക്കുന്ന ഓസോണ്‍ പാളിയിലുണ്ടാവുന്ന ദ്വാരങ്ങള്‍ അടയ്ക്കുന്നതിനുവേണ്ടിയായിരുന്നു അത്. ഫ്രിഡ്ജിലും എസിയിലും വ്യാപകമായി ഉപയോഗിച്ചിരുന്ന സിഎഫ്‌സി വാതകവും കാര്‍ബണ്‍ഡയോക്‌സൈഡും ആയിരുന്നു ആകാശത്തേക്കുയര്‍ന്ന് ഓസോണ്‍ പാളിയെ ആക്രമിച്ചിരുന്നത്. സിഎഫ്‌സിയുടെയും അതുപോലെ ആഗോളതാപനത്തിനു വഴിവയ്ക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും നിര്‍ഗമനത്തില്‍ കരാര്‍ നിയന്ത്രണം വേണമെന്നു നിര്‍ദേശിച്ചു.ഓസോണ്‍ പാളിയില്‍ ഇത്തരം വാതകങ്ങള്‍ ഉണ്ടാക്കുന്ന പരിക്കിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞത് ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞനായ മുസ്ത്വഫാ തുല്‍ബയാണ്. 1972ല്‍ സ്റ്റോക്‌ഹോമില്‍ യുഎന്‍ ആഭിമുഖ്യത്തില്‍ നടന്ന ആദ്യ ആഗോള പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത ഈജിപ്ഷ്യന്‍ പ്രതിനിധിസംഘത്തിന്റെ തലവനായിരുന്നു തുല്‍ബ. ആ സമ്മേളനത്തില്‍നിന്നാണ് യുഎന്‍ ആഭിമുഖ്യത്തില്‍ ഒരു പരിസ്ഥിതി സംരക്ഷണപദ്ധതി രൂപംകൊണ്ടത്. മോണ്‍ട്രിയോള്‍ കരാര്‍ തുല്‍ബയുടെ കഠിനാധ്വാനംകൊണ്ടുണ്ടായതാണ്. 197 രാഷ്ട്രങ്ങള്‍ ഇപ്പോള്‍ കരാറിലൊപ്പുവച്ചിട്ടുണ്ട്. ക്യോട്ടോവിലും കോപന്‍ഹേഗനിലുമുണ്ടായ കരാറുകള്‍ പൊതുവില്‍ പരാജയമായിരുന്നു എന്ന കാര്യം പരിഗണിക്കുമ്പോള്‍ മോണ്‍ട്രിയോളിന്റെ പ്രസക്തി കൂടുന്നു. തുല്‍ബ മാര്‍ച്ച് അവസാനം 93ാം വയസ്സില്‍  കെയ്‌റോയില്‍ അന്തരിച്ചു.
Next Story

RELATED STORIES

Share it