മുസഫര്‍നഗര്‍ കലാപം: സംഗീത് സോം കീഴടങ്ങി

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എ സംഗീത് സോം കോടതിയില്‍ കീഴടങ്ങി. ജാമ്യമെടുക്കാവുന്ന വാറണ്ട് കോടതി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം കീഴടങ്ങിയത്.
20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേല്‍ സോമിന് കോടതി ജാമ്യം അനുവദിച്ചു. അടുത്ത വാദം കേള്‍ക്കലിനു കോടതിയില്‍ ഹാജരാവാമെന്ന് ഇദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
23നാണ് അടുത്ത വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, ബിജെപി എംഎല്‍എ സുരേഷ് റാണ, ബിജെപി എംപി ഭരതേന്ദു സിങ് എന്നിവരടക്കം ഏഴുപേര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു.നിരോധനാജ്ഞ ലംഘിച്ച സോമും സംഘവും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടഞ്ഞുവെന്നാണ് കേസ്. മുസഫര്‍നഗറില്‍ നടന്ന കലാപത്തി ല്‍ 60 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it