മുസഫര്‍നഗര്‍ കലാപം: യുപി സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

മീറത്ത്: 2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ 39 പ്രതികളെ വിട്ടയച്ച വിധികള്‍ക്കെതിരേ യുപി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനാവശ്യമായ രേഖകള്‍ മുസഫര്‍നഗറിലെയും ശാമ്‌ലിയിലെയും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടു ദിവസത്തിനകം ബാഗ്പത് ഭരണകൂടവും രേഖകള്‍ കൈമാറും. ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും പോലിസിന്റെയും ശുപാര്‍ശപ്രകാരമാണ് അപ്പീലിനുള്ള രേഖകള്‍ നിയമവകുപ്പിനു നല്‍കിയതെന്ന് മുസഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് നിഖില്‍ ചന്ദ്രശുക്ല പറഞ്ഞു. ഇക്കാര്യം ശാമ്‌ലി ജില്ലാ മജിസ്‌ട്രേറ്റ് ഓംപ്രകാശ് ശര്‍മയും സ്ഥിരീകരിച്ചു. രണ്ടു മാസത്തിനിടെയാണ് 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ കോടതി വിധി വന്നത്. മുസഫര്‍നഗറിലെയും ശാമ്്‌ലിയിലെയും കോടതികള്‍ നാലു കേസുകളിലായി 34 പേരെയാണ് കുറ്റവിമുക്തരാക്കിയത്. ബാഗ്പതില്‍ 56 പേരെയും വെറുതെവിട്ടു.

Next Story

RELATED STORIES

Share it