മുസഫര്‍നഗര്‍ കലാപം: പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍

മുസഫര്‍നഗര്‍: 2013ല്‍ മുസഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കൂട്ടബലാല്‍സംഗ-കൊലപാതകക്കേസുകളിലെ 14 പ്രതികളെ വെറുതെ വിട്ടതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും.
വിട്ടയക്കപ്പെട്ടവരില്‍ നാലു പേര്‍ കൂട്ട ബലാല്‍സംഗക്കേസിലും 10 പേര്‍ ഇരട്ടകൊലക്കേസിലും പ്രതികളായിരുന്നു. തെളിവിന്റെ അഭാവത്തിലായിരുന്നു ഇവരെ വിട്ടയച്ചിരുന്നത്. ബലാല്‍സംഗക്കേസിലെ പ്രതികളെ അതിവേഗ കോടതിയും കൊലക്കേസ് പ്രതികളെ സെഷന്‍സ് കോടതിയുമാണ് ഈ മാസം വിട്ടയച്ചത്.അപ്പീലിനുള്ള ശുപാര്‍ശ സര്‍ക്കാരിനയച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ത്യാഗി അറിയിച്ചു. ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ അലംഭാവം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തൃപ്തികരമല്ലാത്ത പ്രവര്‍ത്തനം മൂലം ഒരു സര്‍ക്കാര്‍ അസിസ്റ്റന്റ് അഭിഭാഷകന്‍ കേസില്‍ നിന്നു പിന്‍മാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it