Flash News

മുസഫര്‍നഗര്‍ കലാപം; കേന്ദ്ര-സംസ്ഥാന ബിജെപി മന്ത്രിമാര്‍ക്ക് വാറന്റ്

മുസഫര്‍നഗര്‍ കലാപം; കേന്ദ്ര-സംസ്ഥാന ബിജെപി മന്ത്രിമാര്‍ക്ക് വാറന്റ്
X
M__riots

മുസഫര്‍പൂര്‍:2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ബിജെപി മന്ത്രിമാര്‍ക്ക് വാറന്റ്. ജാമ്യം അനുവദിക്കാവുന്ന വാറന്റാണ് ലോക്കല്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രി സഞ്ജീവ് ബലിയാന്‍, ബി.ജെ.പി എം ഭാരതേന്ദു സിങ്, പാര്‍ട്ടി എം.എല്‍.എ സുരേഷ് റാണ, വി.എച്ച്.പി നേതാവ് സാധ്‌വി പ്രാചി, രണ്ട് പ്രാദേശിക നേതാക്കന്‍മാര്‍  എന്നിവര്‍ക്കാണ് വാറന്റ്.

കേസിന്റെ വിചാരണയ്ക്ക് ഹാജരാവാത്തതിനെ തുടര്‍ന്നാണ് വാറന്റ്. നിരവധി തവണ ഇവര്‍ വിചാരണയ്ക്ക് ഹാജരാവത്തതിനെ തുടര്‍ന്ന് കേസ് നീണ്ടു പോവുകയാണെന്ന് കോടതി ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കേസ്. അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് സീതാറാമാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

Muzaffarnagar-riots1
നവംബര്‍ രണ്ടിന് നിര്‍ബന്ധമായും ഇവരോട് കോടതിയില്‍ ഹാജരാവന്‍ വാറന്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013 ആഗസ്ത് 30ന് നേതാക്കന്‍മാര്‍ നടത്തിയ വര്‍ഗ്ഗീയ പ്രസംഗമാണ് കലാപത്തിലേക്ക് വഴിവച്ചതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2013 സെപ്തംബറില്‍ നടന്ന കലാപത്തില്‍ 42 മുസ്‌ലിങ്ങളടക്കം 62 പേര്‍ കൊല്ലപ്പെട്ടിരുന്നു.കലാപത്തെ തുടര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷമായ ഇവിടെ നിന്ന് 50,000ത്തോളം മുസ്‌ലിങ്ങള്‍ കുടിയൊഴിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it