മുശര്‍റഫ്  ആശുപത്രിയില്‍

കറാച്ചി: പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരിയും ഓള്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവുമായ പര്‍വേസ് മുശര്‍റഫിനെ അമിതരക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേവി ഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. 72കാരനായ മുശര്‍റഫ് അസുഖബാധിതനായിരുന്നു. തളര്‍ന്നുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണ് റിപോര്‍ട്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുശര്‍റഫിന് ഗുരുതര അസുഖങ്ങളില്ലെന്നും പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it