kozhikode local

മുളവട്ടം കൊലപാതകം: പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും

വടകര: തൊട്ടില്‍പാലത്തിനടുത്തു പൂതംപാറയിലെ മുളവട്ടത്ത് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം. കുയ്യണത്തില്‍ ഉല്ലാസിനെ (35) കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയും ബന്ധുവുമായ മുളവട്ടം രജീഷിനെയാണ് (28) വടകര അഡീഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി സി. ബാലന്‍ ജീവപര്യന്തം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2010 ജനുവരി 3നാണ് കേസിനാസ്പദമായ സംഭവം. ഇവര്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലവിലുണ്ട്. ഉല്ലാസിന്റെ മാതാവിന്റെ പറമ്പില്‍ നിന്നും പ്ലാവിന്റെ കഷ്ണം എടുത്തു മാറ്റാന്‍ ഉല്ലാസും സുഹൃത്തുക്കളും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. അതിര്‍ത്തിയോടു ചേര്‍ന്നു കിടന്ന പ്ലാവിന്റെ കഷ്ണം എടുത്തു മാറ്റുന്നത് രജീഷിന്റെ ഭാര്യ തടഞ്ഞു. മരകഷ്ണത്തില്‍ കയറി നിന്ന ഇവരെ ഉല്ലാസ് വലിച്ചു മാറ്റി. ഇതു കണ്ട് ഓടിയെത്തിയ രജീഷും ഉല്ലാസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍ രജീഷ് കത്തിയെടുത്ത് ഉല്ലാസിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഉല്ലാസിന്റെ സഹോദരന്‍ രവീന്ദ്രന്റെ മകനാണ് പ്രതി രജീഷ്. വിധിയില്‍ പറയുന്ന പിഴ അരലക്ഷം രൂപ കൊല്ലപ്പെട്ട ഉല്ലാസിന്റെ ഭാര്യക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കാനും കോടതി വിധിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it