മുല്ല അഖ്തര്‍ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു; ഹിബത്തുല്ലാ അഖുന്‍സാദ അഫ്ഗാന്‍ താലിബാന്‍ നേതാവ്

കാബൂള്‍: പ്രമുഖ പണ്ഡിതന്‍ ഹിബത്തുല്ലാ അഖുന്‍സാദയെ അഫ്ഗാന്‍ താലിബാന്റെ പുതിയ നേതാവായി തിരഞ്ഞെടുത്തു. താലിബാന്‍ നേതാവായിരുന്ന മുല്ല അഖ്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണാക്രമണത്തില്‍ ഏതാനും ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു.

മുല്ല അഖ്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കുന്നെന്നും ഹിബത്തുല്ലാ അഖുന്‍സാദയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തതായും അഫ്ഗാന്‍ താലിബാന്‍ വക്താവ് അറിയിച്ചു. പാകിസ്താനിലെ ബലൂചിസ്താനില്‍ വച്ചായിരുന്നു ഡ്രോണാക്രമണത്തില്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്.
തെക്കന്‍ പ്രവിശ്യയായ കാന്തഹാറില്‍ നിന്നുള്ള അഖുന്‍സാദ അഫ്ഗാനിലെ അഞ്ചുവര്‍ഷം നീണ്ട താലിബാന്‍ ഭരണകാലത്തെ ഉന്നത ന്യായാധിപരില്‍ ഒരാളായിരുന്നു. സംഘടനയുടെ സൈനിക നീക്കങ്ങളിലൊന്നും പങ്കാളിത്തമില്ലാത്ത അഖുന്‍സാദ നിയമത്തിലും മതത്തിലുമുള്ള പാണ്ഡിത്യത്തിലൂടെയാണ് ശ്രദ്ധേയനായത്.
അതേസമയം സിറാജുദ്ദീന്‍ ഹഖാനി, മുല്ല യാഖൂബ് എന്നിവരെ അഫ്ഗാന്‍ താലിബാന്റെ സഹനേതാക്കളായി തിരഞ്ഞെടുത്തു. താലിബാന്‍ നേതാവായിരുന്ന മുല്ലാ മുഹമ്മദ് ഒമറിന്റെ മകനാണ് യാഖൂബ്.
ദീര്‍ഘകാലം താലിബാന്‍ നേതൃസ്ഥാനത്തു തുടര്‍ന്ന മുല്ല ഉമര്‍2103ല്‍ മരണപ്പെട്ട ശേഷമായിരുന്നു മുല്ല അഖ്തര്‍ മന്‍സൂര്‍ സ്ഥാനമേറ്റത്.
മുല്ല ഉമറുമായി അടുപ്പം പുലര്‍ത്തിയിരുന്ന അഖുന്‍സാദ താലിബാന്റെ മുഖ്യ ന്യായാധിപനായി പ്രവര്‍ത്തിച്ചിരുന്നു. മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരിനും വിദേശ സൈന്യങ്ങള്‍ക്കുമെതിരേ പ്രതികാര നടപടികള്‍ അഖുന്‍സാദയുടെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it