Flash News

മുല്ലാ അക്തര്‍ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; വാര്‍ത്ത നിഷേധിച്ച് താലിബാന്‍

മുല്ലാ അക്തര്‍ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; വാര്‍ത്ത നിഷേധിച്ച് താലിബാന്‍
X
mulla--akhtar-muhammad-mans

കറാച്ചി:അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ലാ അക്തര്‍ മുഹമ്മദ്  മന്‍സൂര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും അനുമതിയോടെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മുല്ലാ അക്തര്‍ കൊല്ലപ്പെട്ടത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് മരണം. സുഹൃത്തുമായി  യാത്ര ചെയ്യുന്ന ഇവരുടെ വാഹനത്തിന് നേരെ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അനുമതിയോടെ നടത്തിയ ഓപ്പറേഷനാണിത്.
എന്നാല്‍ മുല്ലയുടെ മരണം അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു. മുല്ല ജീവനോടെ ഉണ്ടെന്നും അദ്ദേഹം കൊല്ലപ്പെട്ടു എന്നുള്ള വാര്‍ത്ത വ്യാജമാണെന്നും അവര്‍ അറിയിച്ചു. ഇതിനു മുമ്പും അമേരിക്ക മുല്ലാ അക്തര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വിട്ടിരുന്നു. എന്നാല്‍ മുല്ലാ അക്തര്‍ തന്റെ മരണ വാര്‍ത്ത നിഷേധിച്ചു കൊണ്ടുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പാകിസ്താനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിനെ പറ്റിയുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചില്ലെന്നും മരണ വാര്‍ത്ത സ്ഥിരീകരിച്ചാല്‍ ഉടന്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും പാക് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it